ബാഗ്ദാദില്‍ ആക്രമണ പരമ്പര: 65 മരണം
20 March 2013
ബാഗ്ദാദിലെ ഷിയാ മേഖലകളില്‍ ഇന്നലെയുണ്ടായ കാര്‍ബോംബ് സ്ഫോടനങ്ങളിലും ചാവേര്‍ ആക്രമണത്തിലും കുറഞ്ഞത് 65 പേര്‍ക്കു ജീവഹാനി നേരിട്ടു. 160 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ചെറുകിട ഹോട്ടലുകള്‍, ബസ് സ്റ്റോപ്പുകള്‍ എന്നിവയെ ലക്ഷ്യമിട്ടായിരുന്നു കാര്‍ബോംബ് സ്ഫോടനങ്ങള്‍. ഇറാക്കില്‍ അമേരിക്കന്‍ സൈന്യം ആക്രമണം ആരംഭിച്ചതിന്റെ പത്താംവാര്‍ഷികത്തിന്റെ തലേന്നുണ്ടായ ആക്രമണപരമ്പരയ്ക്കു പിന്നില്‍ സുന്നി വിഭാഗക്കാരായ തീവ്രവാദി സംഘടനകളാണെന്നു കരുതപ്പെടുന്നു. 2003 മാര്‍ച്ച് 20നായിരുന്നു അമേരിക്കന്‍ സേന ഇറാക്കിനെ ആക്രമിച്ചത്.