സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യയും ഈജിപ്തും തമ്മിലുള്ള കരാര്‍

single-img
20 March 2013

ind-egypഇന്ത്യയും ഈജിപ്തും തമ്മിലുള്ള സാമ്പത്തികബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 500 കോടി ഡോളറിന്റെ കരാറില്‍ ഒപ്പിട്ടു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗുമായി ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് കരാര്‍ ഒപ്പുവച്ചത്. ഇതുപ്രകാരം സൈബര്‍ സുരക്ഷ, വിവരസാങ്കേതിക വിദ്യ, ഇലക്‌ട്രോണിക്‌സ്, വ്യവസായം, രാസവളം, ഊര്‍ജം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കും. സൈബര്‍ സുരക്ഷയുടെ ഭാഗമായി ഈജിപ്തിലെ അല്‍ അസര്‍ യൂണിവേഴ്‌സിറ്റിയില്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ആരംഭിക്കും. ഈജിപ്തിന്റെ നാനോ സാറ്റലൈറ്റായ എഡിക്യൂബ് സാറ്റ്-1 ഇന്ത്യന്‍ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളില്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ വാണിജ്യവിഭാഗമായ ആന്ത്രിക്‌സ് കോര്‍പറേഷനുമായി ഈജിപ്ത്യന്‍ നാഷണല്‍ അഥോറിറ്റി ഫോര്‍ റിമോര്‍ട്ട് സെന്‍സിംഗ് ആന്‍ഡ് സ്‌പേസ് സയന്‍സസ് കരാര്‍ ഒപ്പുവച്ചു.