അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്ന് മൂന്ന് മരണം

single-img
16 March 2013

america-flagഅമേരിക്കയിലെ ഫ്‌ളോറിഡയില്‍ ചെറുവിമാനം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ഫോര്‍ട്ട് ലോഡര്‍ഡയിലെ വിമാനത്താവളത്തിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് ഇരട്ട എന്‍ജിനുള്ള വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. പാര്‍ക്കിംഗ് ഗ്രൗണ്ടിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. താഴെയുണ്ടായിരുന്ന ആര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടില്ല. വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനായിരുന്നു അപകടമുണ്ടായത്.