മഅദനി മടങ്ങി
14 March 2013
മകളുടെ വിവാഹത്തിന് അഞ്ചു ദിവസത്തെ ജാമ്യം ലഭിച്ചു സംസ്ഥാനത്തെത്തിയ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി ബാംഗളൂരിലേക്കു മടങ്ങി. ഇന്നലെ വൈകുന്നേരം 5.45നുള്ള തിരുവനന്തപുരം-ബാംഗളൂര്‍ ഇന്‍ഡിഗോ വിമാനത്തിലാണു മഅദനി മടങ്ങിയത്.പിഡിപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ഇന്നലെ വൈകുന്നേരം നാലോടെയാണു മഅദനിയെത്തിയത്. ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന കൊല്ലം ചാത്തന്നൂരിലെ അസീസിയ മെഡിക്കല്‍ കോളജില്‍നിന്ന് ഇന്നലെ ഉച്ചയ്ക്കു രണേ്ടാ ടെയാണ് ആംബുലന്‍സില്‍ അദ്ദേഹം വിമാനത്താവളത്തിലേക്കു തിരിച്ചത്.
[nggallery id=54]