ഡിആര്‍ഡിഒയുടെ പ്രധാന പദ്ധതികള്‍ പുരോഗമിക്കുന്നെന്നു പ്രതിരോധമന്ത്രി

single-img
14 March 2013

ak_antony_defencetech.inഡിആര്‍ഡിഒയുടെ പ്രധാന പദ്ധതികളായ ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ), വ്യോമപ്രതിരോധ സംവിധാനം തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി പ്രതിരോധമന്ത്രി എ.കെ. ആന്റണി രാജ്യസഭയെ അറിയിച്ചു. എല്‍സിഎയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2015 മാര്‍ച്ചോടെയും വ്യോമപ്രതിരോധ സംവിധാനം 2014 മാര്‍ച്ചോടെയും യാഥാര്‍ഥ്യമാകുമെന്നു ചോദ്യങ്ങള്‍ക്കു മറുപടിയായി ആന്റണി രാജ്യസഭയില്‍ പറഞ്ഞു.