പാക്കിസ്ഥാനില്‍ ഇലക്ഷന്‍ ഓഫീസര്‍ വെടിയേറ്റു മരിച്ചു

single-img
13 March 2013

map_of_pakistanപാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഇലക്ഷന്‍ ഓഫീസര്‍ മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ക്വറ്റ നഗരത്തിലായിരുന്നു സംഭവം. പ്രവിശ്യാ ഡപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സിയാവുള്ളയെ ഓഫീസില്‍ നിന്നു വീട്ടിലേക്കു മടങ്ങുന്ന വഴി ചാന്ദ്‌നി ചൗക്കിനു സമീപത്തു വച്ച് കാര്‍ ആക്രമിച്ച് വധിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന അംഗരംക്ഷകനും ആക്രമണത്തില്‍ പരിക്കേറ്റു. സംഭവസ്ഥലത്തെത്തിയ റിക്ഷാഡ്രൈവറാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തെ തുടര്‍ന്നു പോലീസ് നഗരത്തിനു പുറത്തേക്കുള്ള എല്ലാ റോഡുകളും അടച്ചു.