പാപ്പയെ തിരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവിനു നാളെ തുടക്കം
11 March 2013
പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള ചരിത്രപരമായ നിയോഗം ഏറ്റെടുത്തു വിവിധ രാജ്യങ്ങളില്‍നിന്നുള്ള കര്‍ദിനാള്‍മാര്‍ നാളെ കോണ്‍ക്ലേവിനായി സിസ്റ്റൈന്‍ ചാപ്പലില്‍ ഒത്തുകൂടും. കോണ്‍ക്ലേവിനു മുന്നോടിയായി സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കര്‍ദിനാള്‍മാര്‍ നാളെ രാവിലെ 10-ന് ദിവ്യബലി അര്‍പ്പിക്കും. പൊതുജനങ്ങള്‍ക്കും സംബന്ധിക്കാവുന്ന ദിവ്യബലിക്കുശേഷം താമസസ്ഥലമായ സെന്റ് മാര്‍ത്ത മന്ദിരത്തിലേക്കു മടങ്ങുന്ന കര്‍ദിനാള്‍മാര്‍, ഉച്ചകഴിഞ്ഞു 3.45-ന് പൗളിന് ചാപ്പലില്‍ എത്തും. ശേഷം4.30-നുപ്രദക്ഷിണമായി സിസ്റ്റൈന്‍ ചാപ്പലിലേക്കു നീങ്ങും.