മമതയുടെ ഉപദേശക സ്ഥാനത്തുനിന്നു സൗഗത റോയി രാജിവച്ചു

single-img
8 March 2013

saugata_jpg_1388107fപശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് സര്‍ക്കാരിന്റെ വാണിജ്യ, വ്യവസായ, ഐടി ഉപദേശകസ്ഥാനത്തുനിന്നു തൃണമൂല്‍ എംപിയും മുതിര്‍ന്ന നേതാവുമായ സൗഗത റോയി രാജിവച്ചു. വന്‍കിട വ്യവസായങ്ങള്‍ തുടങ്ങാനുള്ള നീക്കത്തെ സൗഗത റോയി എതിര്‍ത്തതാണ് അഭിപ്രായവ്യത്യാസത്തിനു കാരണം. സംസ്ഥാനത്തിന് അനുയോജ്യം ചെറുകിട-ഇടത്തരം വ്യവസായങ്ങളാണെന്നാണ് റോയിയുടെ വാദം.