മുഖ്യമന്ത്രിയ്ക്ക് നിസംഗത: പിണറായി

single-img
7 March 2013

Pinarayi vijayan-5ചീഫ് വിപ്പ് പി.സി ജോര്‍ജ് ഉന്നയിച്ച മന്ത്രി ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റകരമായ നിസംഗതയാണു പുലര്‍ത്തുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഗണേഷിനെതിരേ ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ പരാതിപോലും മുഖ്യമന്ത്രി മറച്ചു വയ്ക്കുകയാണ്. ഈ പരാതി എന്തു ചെയ്‌തെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും പിണറായി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഞ്ചുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ഗണേഷിനെതിരേ ആരോപിക്കപ്പെട്ടിരിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നു പറയാറുള്ള മുഖ്യമന്ത്രിയും യുഡിഎഫും ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണ്.