വീണ്ടും പൈപ്പ് പൊട്ടി
6 March 2013
തലസ്ഥാന നഗരത്തിന്റെ കുടിവെള്ളം മുട്ടിച്ചുകൊണ്ട് വീണ്ടും പൈപ്പ് പൊട്ടല്‍. ഇത്തവണ മുട്ടടയിലാണ് പൈപ്പില്‍ വിള്ളല്‍ വീണത്. പുലര്‍ച്ചെ നാലരയോടെയാണ് പൈപ്പ് പൊട്ടിയത്. സമീപത്തെ വീടുകളില്‍ വെള്ളം കയറി. രാവിലെ തന്നെ വാല്‍വ് അടച്ചെങ്കിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. കുമാരപുരം, മെഡിക്കല്‍ കോളേജ്, അമ്പലമുക്ക്, കേശവദാസപുരം എന്നീ ഭാഗങ്ങളില്‍ ജലവിതരണം തടസ്സപ്പെട്ടു. വൈകുന്നേരത്തോടെ തകരാറ് പരിഹരിക്കാന്‍ കഴിയുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ ആഴ്ചയില്‍ രണ്ടു ദിവസങ്ങളിലായി പ്രധാന പൈപ്പു ലൈനുകളില്‍ വിള്ളലുണ്ടായതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ സംഭവം.