ഷുക്കൂര്‍ വധം: പോലീസിനെതിരേ മുസ്ലിം ലീഗ്
2 March 2013
ഷുക്കൂര്‍ വധക്കേസില്‍ പോലീസിനെതിരേ മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം രംഗത്ത്. കേസില്‍ പോലീസ് സിപിഎമ്മിനെ സഹായിക്കാനാണ് ശ്രമിക്കുന്നത്. കേസ് എത്രയും വേഗം സിബിഐക്ക് കൈമാറിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ലീഗ് പ്രാദേശിക നേതൃത്വം വ്യക്തമാക്കി. കേസില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല. സിപിഎം നേതാക്കളായ പി.ജയരാജന്, ടി.വി.രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരേ ദുര്‍ബലമായ വകുപ്പുകളാണ് പോലീസ് ചുമത്തിയത്. ഇവരെ രക്ഷിക്കാനാണ് പോലീസിന്റെ ശ്രമം. പോലീസ് അനാസ്ഥ തുടര്‍ന്നാല്‍ കേസിലെ സാക്ഷികള്‍ ഇനിയും കൂറുമാറിയേക്കും. ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ പോലീസ് കാണിച്ച താത്പര്യം ഷുക്കൂര്‍ കേസില്‍ കാണിച്ചില്ലെന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു.