ഭാജി നൂറിന്റെ നിറവില്‍
22 February 2013
ഭാജി ഇന്ന് കളിക്കാനിറങ്ങുന്നത് നൂറു ടെസ്റ്റ് എന്ന സുവര്‍ണ നേട്ടവും കൊണ്ടാണ്. ഈ നേട്ടം കൈവരിക്കുന്ന 10-ാമത്തെ ഇന്ത്യന്‍ ക്രിക്കറ്ററാണ് ഹര്ഭജന്. ഓസ്ട്രേലിയയ്ക്ക് എന്നും വെല്ലുവിളി ഉയര്‍ത്തിയ സ്പിന്നര്‍ എന്ന നിലയില്‍ ഹര്ഭജന് ഇന്ന് കളിക്കാനിറങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 99 ടെസ്റ്റുകള്‍ കളിച്ച ഹര്ഭജന് 408 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. നാട്ടില്‍ ഓസീസിനെതിരേ 12 ടെസ്റ്റുകള്‍ കളിച്ച ഹര്ഭജന് 84 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഹര്ഭജനെകൂടാതെ പ്രഗ്യാന്‍ ഓജ, ആര്. അശ്വിന് എന്നിവരും കളിക്കും. ഫാസ്റ്റ് ബൗളറായി ഇഷാന്ത് ശര്‍മയുമെത്തും.