ആന്റണി കുര്യനു വേണ്ടി വീമ്പിളക്കുന്നു : വി.എസ്.
11 February 2013
കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി പി.ജെ. കുര്യനു വേണ്ടി വീമ്പിളക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. സൂര്യനെല്ലിക്കേസില്‍ മുന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ എന്തൊക്കെ ചെയ്തുവെന്ന് ഇരയായ പെണ്‍കുട്ടിയോട് ചോദിച്ചാല്‍ മതിയെന്നും അദേഹം പറഞ്ഞു. നയനാര്‍ സര്‍ക്കാരിന്റെ കാലത്തും തന്റെ സര്‍ക്കാരിന്റെ കാലത്തും ഈ കേസില്‍ എടുത്ത നടപടികള്‍ യുഡിഎഫ് മറക്കുകയാണെന്നും വി.എസ്. കുറ്റപ്പെടുത്തി.
ഭരണത്തിലിരുന്ന സമയത്ത് സൂര്യനെല്ലിക്കേസില്ഡ ഒരു കരിയില പോലും അനക്കാന്‍ വി.എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനായില്ല എന്ന് എ.കെ. ആന്റണി വിമര്‍ശിച്ചതിനു മറുപടിയായാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.