സ്വര്‍ണ ഉത്പാദനത്തില്‍ ചൈന മുന്നില്‍

single-img
8 February 2013

map_of_chinaലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന ബഹുമതി തുടര്‍ച്ചയായി ആറാം വര്‍ഷവും ചൈന നിലനിര്‍ത്തി. 2012ല്‍ 403.05 ടണ്‍ സ്വര്‍ണം ചൈന ഉത്പാദിപ്പിച്ചു. തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.66 ശതമാനം വര്‍ധനയാണ് ഉത്പാദനത്തില്‍ ഉണ്ടായത്. 2007ലാണ് സ്വര്‍ണ ഉത്പാദനത്തില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ചൈന ഒന്നാമതെത്തിയത്. അതേസമയം, സ്വര്‍ണത്തിന്റെ ഉപഭോഗത്തില്‍ ചൈന രണ്ടാമതാണ്. ഇന്ത്യയാണ് ഇക്കാര്യത്തില്‍ ഒന്നാമത്.