മാലിയിലെ ഫ്രഞ്ച് സൈനിക ദൗത്യം അന്തിമഘട്ടത്തിലേക്ക്

single-img
7 February 2013

Maleപശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സര്‍ക്കാരിനെതിരേ പോരാടുന്ന ഇസ്‌ലാമിസ്റ്റ് ഭീകരരെ തുരത്തി ഫ്രഞ്ചുസൈന്യം മുന്നേറ്റം തുടരുന്നു. ദൗത്യം അന്തിമഘട്ടത്തിലേക്കു നീങ്ങുകയാണെന്നും അടുത്തമാസം ആദ്യത്തോടെ സൈന്യത്തെ പിന്‍വലിക്കുമെന്നും ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ വൈവെസ് ലീ ഡ്രിയാന്‍ പറഞ്ഞു. നൂറുകണക്കിന് പോരാളികളെ കൊലപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍, ദക്ഷിണമാലിയില്‍നിന്നും ഭീകരരെ മുഴുവന്‍ തുരുത്തുന്നതുവരെ അവിടെ സൈന്യം തുടരുമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയോസ് പറഞ്ഞു. 4000ത്തോളം വരുന്ന ഫ്രഞ്ചുസൈനികരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള 3800 സൈനികരുമാണ് വിമതപോരാളികള്‍ക്കെതിരേ പോരാടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഫ്രഞ്ച് വ്യോമാക്രമണത്തില്‍ വിമതപോരാളികളുടെ ശക്തികേന്ദ്രങ്ങളെല്ലാം തകര്‍ന്നടിഞ്ഞു.