അസ്ഹറുദ്ദീനു പരിശീലകനാകാന്‍ മോഹം
5 February 2013
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹമുണെ്ടന്നു മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്. ഞാന്‍ വളരെ കുറച്ചു കാലമേ ക്രിക്കറ്റ് കളിച്ചിട്ടുള്ളൂ. അതുമാത്രം മതി ജീവിതകാലം മുഴുവന്‍ ക്രിക്കറ്റിനെ മനസില്‍ താലോലിക്കാന്‍. എങ്കിലും കോഴവിവാദത്തില്നിന്നു മുക്തനായതിനാല്‍ ക്രിക്കറ്റിനോട് ഇപ്പോള്‍ പ്രത്യേക ഇഷ്ടം തോന്നുന്നു. പരിശീലകന്റെ വേഷത്തിലും ശോഭിക്കാന്‍ കഴിയുമെന്നാണ് വിചാരിക്കുന്നത്. ബിസിസിഐ ഇക്കാര്യം ആവശ്യപ്പെട്ടാല്‍ പരിഗണിക്കും- അസ്ഹര്‍ പറഞ്ഞു. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ അസ്ഹര്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുക യായിരുന്നു.