സകമുദായിക സംഘടനകള്‍; സോണിയക്കും രാഹുലിനും ടി.എന്‍.പ്രതാപന്റെ കത്ത്

single-img
1 February 2013

prathapan1കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും ടി.എന്‍.പ്രതാപന്‍ എംഎല്‍എ കത്തയച്ചു. സാമുദായിക നേതാക്കള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കേരളത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മത-സാമുദായിക നേതാക്കളുടെ തടവറയിലാണ്. ചില കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ സാമുദായിക നേതാക്കള്‍ക്കാണ് പ്രധാന്യം നല്‍കുന്നതെന്നും ടി.എന്‍ പ്രതാപന്‍ കത്തില്‍ ആരോപിക്കുന്നുണ്ട്.