കാല്‍ വെട്ടിമാറ്റിയത് രോഗി തന്നെയെന്ന് ഡോക്ടര്‍

single-img
29 January 2013

അരയ്ക്കു താഴെ തളര്‍ന്നു കിടപ്പിലായിരുന്ന ആളുടെ കാലുകള്‍ വെട്ടിമാറ്റിയ സംഭവം ആത്മഹത്യാ ശ്രമമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പോങ്ങോട് ഭരതന്നൂരില്‍ വിജയ കുമാറിന്റെ ഇരു കാലുകളും വെട്ടി മാറ്റിയ നിലയില്‍ ജനുവരി 25 ന് വീട്ടില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ സ്വയം തന്റെ കാലുകള്‍ വെട്ടി മാറ്റുകയായിരുന്നുവെന്നാണ് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് ഇയാള്‍ മൊഴി നല്‍കിയിരുന്നത്. സംഭവ ദിവസം തൊഴിലുറപ്പു ജോലിയ്ക്ക് പോയ ഭാര്യ മടങ്ങിയെത്തിപ്പോഴാണ് ഇടത്തെക്കാല്‍ പൂര്‍ണ്ണമായും വലത്തെക്കാല്‍ ഭാഗികമായും വെട്ടിമാറ്റപ്പെട്ട നിലയിലാണ് ഇയാളെ കണ്ടെത്തിയത്. എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരത്തില്‍ നിന്ന് വീഴ്ന്നതിനെത്തുടര്‍ന്നാണ് ഇയാള്‍ അരയ്ക്കു താഴെ തളര്‍ന്ന് കിടപ്പിലായത്.