പ്രതികരിച്ചു വിവാദമുണ്ടാക്കുന്നില്ല: രമേശ് ചെന്നിത്തല
28 January 2013
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനകളോട് താന്‍ പ്രതികരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തമാക്കുക എന്നതാണു തന്റെ ഉത്തരവാദിത്തമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. 2014-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കു പാര്‍ട്ടിയെ സജ്ജമാക്കുകയെന്നതാണ് എന്റെ ഇപ്പോഴത്തെ ദൗത്യം. മറ്റൊരു അജണ്ടയും തനിക്കു മുന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു.