വിശ്വരൂപം തമിഴ്നാട്ടിലില്ല
കമല്‍ ഹാസന്റെ സ്വപ്ന സിനിമയായ വിശ്വരൂപം തമിഴ്നാട്ടില്‍ റിലീസ് ചെയ്യുന്നതിന് വിലക്ക്. ചിത്രം മുസ്ലീം വിരുദ്ധമാണെന്നാരോപിച്ച് മുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ ചിത്രം നിരോധിക്കാന്‍ തീരുമാനിച്ചത്. ചിത്രം നാളെ തിയേറ്ററുകളിലെത്താനിരിക്കെയാണ് നിരോധനം. രണ്ടാഴ്ചത്തേയ്ക്കാണ് നിരോധനം. സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ കമല്‍ ഹാസന് കോടതിയെ സമീപിച്ചിരിക്കുകയാണ്.
തന്റെ ചിത്രം ഇസ്ലാമിനെതിരാണെന്നുള്ള പ്രചാരണം അസത്യമാണെന്ന് കമല്‍ ഹാസന് വ്യക്തമാക്കി. ദേശ സ്നേഹമുള്ള മുസ്ലീം സഹോദരന്മാര് വിശ്വരൂപത്തെ വിമര്‍ശിക്കില്ല. പ്രശസ്തി മോഹിച്ചുള്ള രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള എതിര്‍പ്പാണ് ചിത്രം ഇപ്പോള്‍ നേരിടുന്നത്. ഇതില്‍ അതിയായ ദുഖമുണ്ട്. കമല്‍ ഹാസന് തന്റെ ഫെയ്സ്ബുക്ക് പേജില്‍ നല്കിയ സന്ദേശത്തില്‍ അറിയിച്ചു.