വാഹനാപകടം: രണ്ടു മലയാളികള്‍ മരിച്ചു

single-img
22 January 2013

റാസല്‍ഖൈമയിലും ഷാര്‍ജയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഷൊര്‍ണൂര്‍ ആലഞ്ചേരി വീട്ടില്‍ പരേതനായ സൈതലവിയുടെ മകന്‍ അബ്ദുല്‍ സലാം(42) ആണ് റാസല്‍ഖൈമയിലെ അപകടത്തില്‍ മരിച്ചത്. ഇദേഹം ഓടിച്ചിരുന്ന സ്‌കൂട്ടിയില്‍ പിക്അപ് ഇടിച്ചായിരുന്നു അപകടം. ഷാര്‍ജയില്‍ നടന്ന അപകടത്തില്‍ മലപ്പുറം തീരൂര്‍ സ്വദേശി പാറയില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഹാസിക്(41) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വാഹനം ഇടിക്കുകയായിരുന്നു.

അബ്ദുല്‍ സലാം മൂന്നര വര്‍ഷമായി റാസല്‍ഖൈമയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്്തുവരികയായിരുന്നു. മാതാവ് : ഫാത്തിമ ഭാര്യ: നൂര്‍ജഹാന്‍

ഷാര്‍ജയില്‍ അല്‍ ഖലീജ് ഷോപ്പിങ്ങ് സെന്ററില്‍ സ്റ്റോര്‍ അസിസ്റ്റന്റായിരുന്നു അബ്ദുല്‍ ഹാസിക്.മാതാവ് : ഫാത്തിമ ഭാര്യ: സാബിറ