ആര്‍എസ്എസ് തീവ്രവാദം വളര്‍ത്തുന്നു: സുശീല്‍ കുമാര്‍ ഷിന്‍ഡെ
ആര്‍എസ്എസ്് രാജ്യത്ത് ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പഠന ക്യാമ്പുകള്‍ തീവ്രവാദികളെ വാര്‍ത്തെടുക്കുകയാണെന്ന് അദേഹം തുറന്നടിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ജയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരില്‍ ഷിന്‍ഡെ പറഞ്ഞു.
സംഝോത എക്സ്പ്രസ്, മക്ക മസ്ജിദ്, മാലെഗാവ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസ് ആണ്. സ്ഫോടനങ്ങള്‍ക്കു ശേഷം അവ ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ കെട്ടിവെയ്ക്കുകയാണ് അവര്‍ ചെയ്യുന്നത്. അദേഹം പറഞ്ഞു. ഷിന്‍ഡെയുടെ പ്രസ്താവയെ പിന്തുണച്ചു കൊണ്ട് പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളും രംഗത്തെത്തി. പരസ്യമായ ഒരു രഹസ്യമാണ് ഷിന്‍ഡെ പറഞ്ഞതെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
രാജ്യത്ത് മതസൗഹാര്‍ദം തകര്‍ക്കുന്ന പ്രസ്താവനയാണ് ഷിന്‍ഡെ നടത്തിയതെന്ന് ബിജെപി വക്താവ് മുക്താര്‍ ്ബ്ബാസ് നഖ്വി പ്രതികരിച്ചു. ിന്ത്യയില്‍ തീവ്രവാദം വളര്‍ത്തുന്ന പാകിസ്ഥാനെ ശാസിക്കുന്നതിനു പകരം ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നതെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. ഷിന്‍ഡെയുടെ പ്രസ്താവനയ്ക്ക് സോണിയ ഗാന്ധിയുെ രാഹുല്‍ ഗാന്ധിയും മാപ്പു പറയണമെന്നും നഖ്വി ആവശ്യപ്പെട്ടു.