പിടിവിടാതെ കോഴിക്കോട്

20 January 2013
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണ്ണക്കപ്പ് കൈവിടില്ലെന്ന വാശിയില്‍ മുന്നേറുകയാണ് കോഴിക്കോട്. കൗമാര കേരളത്തിന്റെ ഉത്സവനാളുകള്‍ക്ക് ഇന്ന് തിരശ്ശീല വീഴുമ്പോള്‍ കീരീട വഴിയില്‍ ബഹുദൂരം മുന്നേറുകയാണ് കോഴിക്കോട്. 907പോയിന്റാണ് കോഴിക്കോടിനുള്ളത്. രണ്ടാമതുള്ള തൃശ്ശൂരിന് 893 ഉം മൂന്നാമതുള്ള ആതിഥേയ ജില്ലയായ മലപ്പുറത്തിന് 876 പോയിന്റുമാണ് ഇതുവരെ ലഭിച്ചത്. പാലക്കാട് 865 പോയിന്റുമായി നാലാമതും കണ്ണൂര്‍ 858 പോയിന്റുമായി അഞ്ചാമതുമാണുള്ളത്.
ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 493 പോയിന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 414 പോയിന്റുമാണ് കോഴിക്കോടിനുള്ളത്. തൃശ്ശൂരിന് യഥാക്രമം 479 ഉം 414 ഉം പോയിന്റും.
വൈകുന്നേരം നാലു മണിയ്‌ക്ക് എം.എസ്.പി പരേഡ് ഗൗണ്ടിലാണ് കലോത്സവത്തിന്റെ സമാപന സമ്മേളനം.