പടക്കശാലയില്‍ തീപിടുത്തം ; മൂന്നു മരണം
20 January 2013
കൊല്ലം പത്തനാപുരത്ത് പടക്കശാലയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പത്തനാപുരം, പുനലൂര്‍ എന്നിവടങ്ങളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനാപുരം മാലൂരില്‍ വെടിക്കെട്ടു കരാറുകാരനായ മാലൂര്‍ പ്രസന്നന്റെ ഉടമസ്ഥതയിലുള്ള പടക്കശാലയിലാണ് അപകടമുണ്ടായത്. പ്രസന്നന്റെ മകന്‍ ആദര്‍ശ്, പൊടിയന്‍, കേശവന്‍ എന്നിവരാണ് മരിച്ചത്.
ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണശാലയില്‍ രാവിലെ ഒന്‍പതരയോടെയാണ് തീപിടിച്ചത്. അപകട സമയത്ത് എത്രപേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.