ഓഹരി വിപണി കുതിക്കുന്നു

single-img
18 January 2013

പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി കുതിപ്പു തുടരുന്നു. ഡീസല്‍ വില നിയന്ത്രണം എടുത്തു കളയാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനമാണ്‌ വിവണിയ്‌ക്ക്‌ ഉണര്‍വ്‌ പകര്‍ന്നത്‌. രണ്ട്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ഈ ആഴ്‌ച ആദ്യം 20,000 പോയിന്റ്‌ തൊട്ട ബിഎസ്‌ഇ സെന്‍സെക്‌സ്‌ ഇന്നലെ വീണ്ടും നേട്ടമാവര്‍ത്തിച്ചു. 75.01 പോയിന്റ്‌ ഉയര്‍ന്ന്‌ 20,039.04 ലാണ്‌ സെന്‍സെക്‌സ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. ദേശീയ ഓഹരി സൂചിക നിഫ്‌റ്റി 25.20 പോയിന്റ്‌ ഉയര്‍ന്ന്‌ 6,064.40 ക്ലോസ്‌ ചെയ്‌തു. എണ്ണ- വാതക മേഖലയിലെ ഓഹരികളാണ്‌ കൂടുതല്‍ നേട്ടം കൊയ്‌തത്‌.