ഇന്ത്യയ്ക്ക് യുദ്ധക്കൊതി: ഹിന റബ്ബാനി

single-img
16 January 2013

Hina Rabbani Kharപാകിസ്ഥാന്‍ ആക്രമണം നടത്തുന്നുവെന്ന പേരില്‍ ഇന്ത്യ യുദ്ധക്കൊതി കാട്ടുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖാര്‍. ന്യൂയോര്‍ക്കില്‍ ഏഷ്യാ സൊസൈറ്റിയുടെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹിന. അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്യേണ്ടതിനു പകരം പാക്കിസ്ഥാനുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്ന പ്രസ്താവനയാണ് ഇന്ത്യന്‍ നേതാക്കള്‍ നടത്തുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തിന്റെ പേരിലുണ്ടായ നീറ്റല്‍ ആളിക്കത്തിക്കുന്ന പ്രസ്താവനകള്‍ ഏറെ അലോസരപ്പെടുത്തുന്നതാണെന്നും അവര്‍ പറഞ്ഞു.