ഡല്‍ഹി പീഡനം: കൗമാരക്കാരന് കടുത്തശിക്ഷ നല്‍കണമെന്ന് സ്വന്തം അമ്മ
16 January 2013
ഡല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതനായ കുട്ടി കുറ്റം ചെയ്തെന്നു തെളിഞ്ഞാല്‍ കടുത്ത ശിക്ഷ നല്‍കണമെന്ന് അമ്മ. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വീടു വിട്ടിറങ്ങിയ ഇയാള്‍ക്ക് വീട്ടുകാരുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്നും ഒരു ദേശീയ ചാനലിനു നല്കിയ അഭിമുഖത്തില്‍ അമ്മ വ്യക്തമാക്കി. അതേസമയം, പ്രായപൂര്‍ത്തിയായിട്ടില്ലെന്നു പോലീസ് ചൂണ്ടിക്കാട്ടുന്ന ഇയാളുടെ വയസ് സംബന്ധിച്ച വിഷയത്തില്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് വിധി പറയാനായി മാറ്റിവച്ചിിക്കുകയാണ്.