ഐസ്‌ക്രീം കേസ്: സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

single-img
15 January 2013

ഐസ്‌ക്രീം പുനരന്വേഷണ അട്ടിമറിക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ സംസ്ഥാന സര്‍ക്കാറിന് പ്രത്യേക താത്പര്യമെന്താണെന്ന് കോടതി ആരാഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് കേസിന്റെ രേഖകള്‍ കൈമാറുന്നതിന് കേസില്‍ കക്ഷിയല്ലാത്ത സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്തിനാണെന്നും കോടതി വിമര്‍ശനമുന്നയിച്ചു. മറ്റാര്‍ക്കോ വേണ്ടിയാണ് സര്‍ക്കാര്‍ കേസില്‍ ഇടപെടുന്നതെന്ന് നിരീക്ഷിച്ച കോടതി യുക്തമായ തീരുമാനമെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും പറഞ്ഞു.

വി.എസിന് ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറണമെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വി.എസ്. നല്‍കിയ ഹര്‍ജിയില്‍ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് നടപടി തുടരാനുള്ള അനുവാദവും ഹൈക്കോടതി നല്‍കി. കൂടുതല്‍ വാദത്തിനായി ഈ മാസം 22 ലേയ്ക്ക് കേസ് മാറ്റി. ജസ്റ്റിസ് വി.കെ. മോഹനാണ് കേസ് പരിഗണിച്ചത്.