പാക്കിസ്ഥാനില്‍ ഷിയാ പ്രതിഷേധം വ്യാപിക്കുന്നു: പ്രധാനമന്ത്രി ക്വറ്റയിലെത്തി

single-img
14 January 2013

603128_516112961753937_2089581501_nപാകിസ്ഥാനില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ഷിയാ മുസ്‌ലിംകള്‍ പ്രതിഷേധം തുടരുന്ന ക്വറ്റ നഗരത്തില്‍ പാക് പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്‌റഫ് സന്ദര്‍ശനം നടത്തി. ബലൂചിസ്ഥാന്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് ക്വറ്റ നഗരത്തിന്റെ സുരക്ഷ സൈന്യത്തെ ഏല്‍പ്പിക്കാതെ എണ്‍പതിലധികം വരുന്ന മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തെരുവുകളില്‍ മൃതദേഹങ്ങളുമായി നടത്തുന്ന സമരം ഇന്നലെ മൂന്നാം ദിവസത്തിലേക്കു കടന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു നേരിട്ടെത്തിയത്. ഭരണഘടനയിലെ 232-ാം വകുപ്പ് പ്രകാരം ക്വറ്റയുടെ നിയന്ത്രണം സൈന്യത്തെ ഏല്‍പ്പിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്. വ്യാഴാഴ്ച സുന്നി തീവ്രവാദ സംഘടനായ ലഷ്‌കര്‍ ഇ ജാംഗ്വി ക്വറ്റയില്‍ നടത്തിയ സ്‌ഫോടനത്തില്‍ 92 ഷിയാകളാണു കൊല്ലപ്പെട്ടത്.