മാവോയിസ്റ്റ് ആക്രമണം നടന്ന സ്ഥലത്ത് നിന്നും പാക്കിസ്ഥാന് നിര്‍മിത ഗ്രനേഡുകള്‍ കണ്ടെടുത്തു
11 January 2013
ജാര്‍ഖണ്ഡിലെ ലത്ഹര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണം നടന്ന സ്ഥലത്ത് നിന്നും പാക്കിസ്ഥാന് നിര്‍മിത ഗ്രനേഡുകള്‍ കണ്ടെടുത്തു. ഇതാദ്യമായാണ് മവോയിസ്റ്റ് ആക്രമണങ്ങളില്‍ പാക് ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ ലഭിക്കുന്നത്. ഇതിനു മുമ്പ് ചൈനീസ് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സാധാരണയായ ആയുധങ്ങളില്‍ അവ നിര്‍മിക്കുന്ന രാജ്യങ്ങളുടെ പേര് നല്കിയിരിക്കും. കഴിഞ്ഞ ദിവസം നടന്ന നക്സല്‍ ആക്രമണത്തില്‍ 11 സിആര്‍പിഎഫ് ഭടന്മാരാണ് മരിച്ചത്. കൊല്ലപ്പെട്ട ഒരു സിആര്‍പിഎഫ് ജവാന്റെ ശരീരത്തില്‍ നിന്നും ബോംബും കണ്ടെടുത്തിരുന്നു.