സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

single-img
8 January 2013

Busസംസ്ഥാനത്ത് സ്വകാര്യ ബസ് തൊഴിലാളികള്‍ രണ്ടു ദിവസമായി നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. കൊച്ചിയില്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്, തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവര്‍ സംയുക്ത തൊഴിലാളി സംഘടനാ നേതാക്കളും ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പാകാന്‍ ധാരണയായത്. തൊഴിലാളികളുടെ ദിവസ വേതനത്തില്‍ 60 രൂപ വര്‍ധനവ് വരുത്താന്‍ ചര്‍ച്ചയില്‍ ധാരണയായി. മന്ത്രിമാരും സംഘടനാ നേതാക്കളും രാവിലെ മുതല്‍ രണ്ടു ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.