ഹ്യൂഗോ ഷാവേസിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി

single-img
4 January 2013

Hugoക്യൂബയില്‍ കാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി കഴിയുന്ന വെനിസ്വേലിയന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി. ഷാവേസിന് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായും ശ്വാസതടസമുണ്ടാകുന്നുണ്‌ടെന്നും പ്രസിഡന്റിന്റെ ആരോഗ്യവിവരങ്ങള്‍ വ്യക്തമാക്കി വെനിസ്വേലിയന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഏണെസ്റ്റോ വില്ലേഗാസ് പറഞ്ഞു. ഷാവേസിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ പൂര്‍ണവിശ്വാസമുണ്‌ടെന്നും വില്ലേഗാസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം 11 നാണ് ഷാവേസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.