എതിര്‍പ്പുകള്‍ക്കിടയില്‍ പങ്കാളിത്ത പെന്‍ഷന്‍ ഏപ്രില്‍ മുതല്‍

single-img
3 January 2013

Oommen-Chandy_2എതിര്‍പ്പുകള്‍ക്കിടയില്‍ ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്തു പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു വിഭാഗം സംസ്ഥാന ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍നിന്നു പിന്മാറണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ നിലവിലുള്ള ജീവനക്കാര്‍ക്കു ദോഷകരമായ ഒരു നടപടിയുമുണ്ടാകില്ലെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഭാവിയിലും ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണം നിലവില്‍ സര്‍വീസിലുള്ളവര്‍ക്കു ബാധകമായിരിക്കും. നിലവിലുള്ള ആനുകൂല്യങ്ങളെല്ലാം തുടര്‍ന്നും ലഭിക്കും. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ശമ്പളപരിഷ്‌കരണവും ഉണ്ടാകും.