നെല്് സംഭരണത്തിന് 70 കോടി കൂടി – കെ.എം. മാണി
2 January 2013
നെല്‍ സംഭരണത്തിന് 70 കോടി കൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എം. മാണി അറിയിച്ചു. 2012-13 സാമ്പത്തിക വര്‍ഷം 215 കോടി രൂപ അനുവദിച്ചതായും നെല്‍ സംഭരണത്തിന് 75 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനാണ് തുക നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.