ഭൂസമരം: സിപിഎമ്മിനെതിരേ പന്ന്യന്‍ രവീന്ദ്രന്
2 January 2013
ഇപ്പോള്‍ നടക്കുന്ന ഭൂസമരവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ അവകാശവാദത്തിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ആദ്യകാല ഭൂസമരങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ സിപിഎം നടത്തുന്ന സമരമെന്ന് പറയുന്നത് അന്തസുള്ള ഇടപാടല്ലെന്ന് അദ്ദേഹം പറഞ്ഞു. പുനലൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്.
ചരിത്രത്തെ വളച്ചൊടിക്കുന്നത് നല്ലതല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നാണ് ഭൂപരിഷ്കരണ നിയമം പാസാക്കിയത്. ഈ പശ്ചാത്തലത്തില്‍ ഒരുമിച്ചുപോകുന്നതിനു പകരം ഇടയ്ക്ക് കയറി കല്ലുകടിയുണ്ടാക്കുന്നത് നല്ലതല്ലെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.