പെട്രോള്‍ ബങ്ക്‌ മോഷണം : എസ്‌.ഐ. ക്കെതിരെ നടപടി

single-img
2 January 2013

evartha SIകോഴിക്കോട്‌ കോവൂരില്‍ പെട്രോള്‍ ബങ്കില്‍ ജീവനക്കാരനെ തലക്കടിച്ച്‌ പരിക്കേല്‍പിച്ച സംഭവത്തില്‍ സിറ്റി സ്‌പെഷല്‍ ബ്രാഞ്ച്‌ ഗ്രേഡ്‌ എസ്‌.ഐ. ഉണ്ണികൃഷ്‌ണനെതിരെ നടപടിക്ക്‌ ശുപാര്‍ശ. പണം കവര്‍ന്ന പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം എസ്‌.ഐ. യുടേതാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. സിറ്റി പോലീസ്‌ കമ്മീഷ്‌ണറുടെ നിര്‍ദേശാനുസരണം അന്വേഷണം നടത്തിയ നോര്‍ത്ത്‌ അസി. കമ്മീഷണര്‍ പ്രിന്‍സ്‌ അബ്രഹാമാണ്‌ നടപടിക്ക്‌ ശുപാര്‍ശ ചെയ്‌തത്‌. പ്രതികളില്‍ ഒരാള്‍ തന്റെ ബന്ധുവാമെന്നും എന്ത്‌ ആവശ്യത്തിനാണ്‌ കാര്‍ കൊണ്ടുപോയതെന്ന്‌ തനിക്ക്‌ അറിയില്ലെന്നുമാണ്‌ എസ്‌.ഐ. ഉണ്ണികൃഷ്‌ണന്റെ നിലപാട്‌.