അഞ്ഞൂറു യൂണിറ്റിന് മുകളില്‍ ടിഒഡി നിരക്ക്

single-img
1 January 2013

electricityതിരുവനന്തപുരം : മാസം 500 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ത്രീഫേസ് ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇന്നു മുതല്‍ (ചൊവ്വാഴ്ച) ടൈം ഓഫ് ഡേ (ടിഒഡി) നിരക്ക് നല്‍കണം. വൈദ്യുതി ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് തുക ഈടാക്കുന്നതാണ് ടിഒഡി. റഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പുതിയ നടപടി. സംസ്ഥാനത്തുള്ള 11,000 ഗാര്‍ഹിക ഉപഭോക്താക്കളെ ഇത് ബാധിക്കും. ഇവരുടെ വീടുകളില്‍ ടിഒഡി മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറു മാസത്തെ ശരാശരി ഉപഭോഗം  500 യൂണിറ്റിന് മുകളിലുള്ളവര്‍ക്കാണ് പുതിയ പരിഷ്‌കാരം ബാധകമാകുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ സാധാരണ നിരക്കായ 6.50 രൂപയാണ് ഈടാക്കുക. എന്നാല്‍ വൈകിട്ട് ആറു മുതല്‍ രാത്രി പത്ത് വരെ 7.80 രൂപയും രാത്രി പത്തു മുതല്‍ രാവിലെ ആറു വരെ 5.85 രൂപയുമാണ് ഈടാക്കുന്നത്. ഇനിയുള്ള മാസങ്ങളില്‍ 500 യൂണിറ്റിനു താഴെയായാല്‍ സാധാരണ നിരക്കാകും ഈടാക്കുക.