പ്രധാനമന്ത്രിയുടെ പ്രസംഗം: അഞ്ച് ദൂരദര്‍ശന്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
26 December 2012

ഡല്‍ഹിയിലെ കൂട്ടമാനഭംഗവും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട്‌ നടത്തിയ അഭിസംബോധനാ പ്രസംഗം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വൈകിയ സംഭവത്തില്‍ അഞ്ച്‌ ജീവനക്കാരെ ദൂരദര്‍ശന്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു. രണ്ട്‌ ക്യാമറാമാന്‍മാരെയും എന്‍ജിനീയറിംഗ്‌ സെക്ഷനിലേതുള്‍പ്പെടെ മൂന്ന്‌ ജീവനക്കാരെയുമാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

9.30നായിരുന്നു പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ക്യാമറാമാന്‍മാര്‍ എത്തിയത് 9.40ന്. എഞ്ചിനീയര്‍മാര്‍ ആകട്ടെ പത്ത് കഴിഞ്ഞും. ഇതുമൂലം ദൃശ്യമാധ്യമ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പകര്‍ത്തിയ ദൃശ്യങ്ങളാണ്  ദൂരദര്‍ശന് ഉപയോഗിക്കേണ്ടിവന്നത്.

ദൂരദര്‍ശന്‍ റിക്കാര്‍ഡ്‌ ചെയ്‌ത്‌ സംപ്രേഷണത്തിന്‌ നല്‍കിയ പ്രസംഗത്തിന്റെ അവസാന ഭാഗം എഡിറ്റ്‌ ചെയ്യാതെ സംപ്രേഷണം ചെയ്‌തത്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റിലും മറ്റും വ്യാപകചര്‍ച്ചയ്‌ക്കും വഴിവെച്ചിരുന്നു.ഇതാണു നടപടിക്ക് കാരണമെന്ന് പറയപ്പെടുന്നുണ്ട്.