പാക് വിമാനത്താവളം ആക്രമിച്ച ഭീകരരെ വധിച്ചു

single-img
17 December 2012

pakistan evartha

പാക്കിസ്ഥാനിലെ പെഷവാര്‍ വിമാനത്താവളത്തില്‍ ആക്രണം നടത്തിയ പത്തു താലിബാന്‍ ഭീകരരും കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ആക്രമണം നടന്നതിനു പിന്നാലെ അഞ്ചു ഭീകരരെ പോലീസ് വധിച്ചിരുന്നു. രണ്ടു പേര്‍ ചാവേര്‍ സ്‌ഫോടനം നടത്തി മരിച്ചു. രക്ഷപ്പെട്ട് അടുത്തുള്ള ഗ്രാമത്തില്‍ ഒളിച്ച മൂന്നു ഭീകരെ ഇന്നലെ ഏറ്റുമുട്ടലില്‍ വധിച്ചു. ഭീകരരുടെ ആക്രമണത്തില്‍ നാലു സിവിലിയന്‍മാരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. നാല്പതു പേര്‍ക്കു പരിക്കേറ്റു.

സിവിലിയന്‍ ആവശ്യങ്ങള്‍ക്കും സൈനിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ബച്ചാഖാന്‍ വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രി എട്ടരയ്ക്കാണ് ആക്രമണം ഉണ്ടായത്. കാര്‍ബോംബ് സ്‌ഫോടനം നടത്തി വിമാനത്താവള വളപ്പില്‍ കടന്ന ഭീകരര്‍ റോക്കറ്റുകളും ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ചിലര്‍ ചാവേര്‍ ആക്രമണത്തിനു തയാറായിട്ടാണ് എത്തിയത്. എന്നാല്‍ ഭീകരര്‍ക്ക് വിമാനത്താവളത്തിനുള്ളിലേക്കു കടക്കാനായില്ല. പരിക്കേറ്റവരും മരിച്ചവരുമായ സിവിലിയന്‍മാര്‍ വിമാനത്താവള പരിസരത്തു താമസിക്കുന്നവരാണ്. മൂന്നു തീവ്രവാദികള്‍ രക്ഷപ്പെട്ടു സമീപത്തുള്ള പവാഖ ഗ്രാമത്തിലെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. വിവരം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുട്ടായിരുന്നതിനാല്‍ ആക്രമണം ഇന്നലെ രാവിലെവരെ വൈകിച്ചു.