ഭൂരിപക്ഷസമുദായ ഐക്യം ഗുണം ചെയ്യുന്നത് എല്‍ഡിഎഫിന്: വെള്ളാപ്പള്ളി

single-img
16 December 2012

Vellappallynatesanകേരളത്തിലെ ഭൂരിപക്ഷസമുദായ ഐക്യം ഗുണം ചെയ്യുന്നത് എല്‍ഡിഎഫിനാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഹിന്ദു ഐക്യത്തിനെതിരേ സംസാരിക്കുന്ന പിണറായി വിജയന്‍ കുറച്ചുകഴിഞ്ഞ് അതുതിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കണിച്ചുകുളങ്ങരയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടിത ന്യൂനപക്ഷം അനര്‍ഹമായതു നേടുകയും ഭൂരിപക്ഷത്തിന് അര്‍ഹിക്കുന്നത് നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണു ഭൂരിപക്ഷ സമുദായങ്ങള്‍ ഒന്നിക്കണമെന്ന ചിന്ത വളര്‍ന്നതും സാധുവാകുന്നതും.

വര്‍ഗീയ അജന്‍ഡ മാത്രമുള്ള മുസ്‌ലിം ലീഗിനും കേരള കോണ്‍ഗ്രസിനും എതിരേ ആരും ഒന്നും പറയുന്നില്ല. മഅദനിയുടെ കാര്യത്തില്‍ നിയമവും ചട്ടവും അനുസരിച്ചു വേണ്ടതു ചെയ്യണം.നല്ലതിനെ നല്ലതായും ചീത്തയെ ചീത്തയായും കാണാന്‍ പഠിക്കണം. ഭരണം നിലനിര്‍ത്താന്‍ വകുപ്പുകള്‍ പോലും നല്‍കി ത്യാഗങ്ങള്‍ ചെയ്യുകയാണു മുഖ്യമന്ത്രി. തെറ്റു തിരുത്തിയാല്‍ ഗോകുലം ഗോപാലനും എസ്എന്‍ഡിപി യോഗത്തിലേക്കു മടങ്ങിവരാന്‍ അവസരമൊരുക്കും. സമാന്തര പ്രവര്‍ത്തനത്തിലൂടെ യോഗത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വി.എസ്. അച്യുതാനന്ദന്‍ കഴിവും ജനകീയ പിന്തുണയുമുള്ള നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.