ഗുജറാത്തില്‍ രണ്ടാംഘട്ടം വോട്ടെടുപ്പ് തുടങ്ങി

single-img
16 December 2012

polling_gujarat_sl_12-12-20ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ടം പോളിംഗ് തുടങ്ങി. രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. 95 മണ്ഡലങ്ങളിലാണ് വോട്ടിംഗ് നടക്കുന്നത്. മധ്യ ഗുജറാത്ത് -40, വടക്കന്‍ ഗുജറാത്ത്-32, അഹമ്മദാബാദ് നഗരം-17, കച്ച്-ആറ് എന്നിവിടങ്ങളിലാണ് പോളിംഗ്. ആദ്യഘട്ടം തെരഞ്ഞെടുപ്പ് 13-നായിരുന്നു. വോട്ടെണ്ണല്‍ 20നാണ്. ആദ്യഘട്ടത്തിലെ 70.75 ശതമാനത്തിന്റെ റിക്കാര്‍ഡ് പോളിംഗ് ഇക്കുറിയും ആവര്‍ത്തിക്കുമെന്നാണു പ്രതീക്ഷ. 820 സ്ഥാനാര്‍ഥികളാണു മത്സര രംഗത്തുള്ളത്.

മുഖ്യമന്ത്രി നരേന്ദ്ര മോഡി മത്സരിക്കുന്ന മണിനഗര്‍, ഗോധ്ര, കൊല്ലപ്പെട്ട മുന്‍ ആഭ്യന്തര മന്ത്രി ഹരേണ്‍ പാണ്ഡ്യയുടെ ഭാര്യ ജാഗൃതി മത്സരിക്കുന്ന എല്ലിസ്ബ്രിഡ്ജ്, ശങ്കര്‍ സിംഗ് വഗേല മത്സരിക്കുന്ന കപാഡ്‌വഞ്ച് എന്നീ മണ്ഡലങ്ങളിലെ പോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്. ആകെയുള്ള 95 സീറ്റിലും ബിജെപി ഭാഗ്യം പരീക്ഷിക്കുമ്പോള്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് 92-ലാണ്. കേശുഭായ് പട്ടേലിന്റെ ജിപിപി 84 സീറ്റില്‍ ജനവിധി തേടുന്നുണ്ട്.