ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ ബസിനുള്ളില്‍ പീഡിപ്പിച്ചു

single-img
16 December 2012

delhi-city-maps

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയാക്കി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കി ബസിന് പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ച 1-30 ഓടെ ഡല്‍ഹിയിലെ വസന്ത് വിഹാറിലാണ് സംഭവം. ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. അവശനിലയിലായ വിദ്യാര്‍ഥിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.