എൻഡോസൾഫാൻ വിറ്റഴിക്കാനാവില്ലെന്ന് സുപ്രീംകോടതി

single-img
12 December 2012

രാSupremeCourtജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന കീടനാശിനി കമ്പനികളുടെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചില്ല.രാജ്യത്ത് 1800 കിലോലീറ്റര്‍ എന്‍ഡോസഫാന്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നുണ്ടെന്നും അടുത്ത വര്‍ഷം ജനുവരിയില്‍ കാലാവധി കഴിയുന്ന ഇവ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കീടനാശിനി കമ്പനികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.കാലാവധി കഴിയുന്തോറും എൻഡോസൾഫാൻ കൂടുതൽ ഹാനികരമായി മാറുമെന്ന ഉല്പാദകരുടെ വാദവും കോടതി തള്ളി.  അന്തിമ വിധിക്കായി ഹര്‍ജി ജനുവരി നാലിന് വീണ്ടും പരിഗണിക്കും.