കൂടംകുളം വൈദ്യുതി സംസ്ഥാനത്തിനു നല്കണം: തമിഴ്‌നാട് കോണ്‍ഗ്രസ്

single-img
9 December 2012

തമിഴ്‌നാട്ടില്‍നിന്നുള്ള എംപിമാരുടെ ഒരു സംഘം ഇന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കാണും. ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കൂടംകുളത്തു ഉല്പാദിപ്പിക്കുന്ന 1,000 മെഗാവാട്ട് വൈദ്യുതിയും സംസ്ഥാനത്തിനു നല്കണമെന്നു ആവശ്യപ്പെടുന്നതിനാണ് ഇത്. ഈ വിഷയത്തില്‍ എംപിമാര്‍ കേന്ദ്ര ഊര്‍ജമന്ത്രി ജോതിരാദിത്യ സിന്ധ്യയേയും കാണുമെന്നു ടിഎന്‍പിസിസി അധ്യക്ഷന്‍ ബി.എസ്. ജ്ഞാനദേശികന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനം നേരിടുന്ന രൂക്ഷവൈദ്യുതി ക്ഷാമം പ്രധാനമന്ത്രിയേയും ഊര്‍ജമന്ത്രിയേയും അറിയിക്കുമെന്നും കൂടംകുളം പദ്ധതിയുടെ ആദ്യഘട്ടത്തിലെ മുഴുവന്‍ വൈദ്യുതിയും സംസ്ഥാനത്തിനു അനുവദിക്കുന്നതിനു സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.