നിയമനിര്‍മാണത്തിനു മുമ്പ് ജനഹിതം തേടണം: വി.എം സുധീരന്‍

single-img
6 December 2012

പാര്‍ലമെന്റും നിയമസഭകളും നിയമനിര്‍മാണം നടത്തുന്നതിനു മുമ്പ് ജനാഭിപ്രായം തേടുന്ന സാഹചര്യമുണ്ടാകണമെന്നു മുന്‍ നിയമസഭാ സ്പീക്കര്‍ വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു. ടി.കെ.സി വടുതല ഫൗണേ്ടഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഡോ. ബി. ആര്‍ അംബേദ്കര്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരിക്കുന്നവര്‍ക്ക് ഇന്ന് സാധാരണക്കാരേക്കാള്‍ കോര്‍പറേറ്റുകളുടെ താത്പര്യങ്ങളാണ് വലുത്. കോടീശ്വരന്മാരും കുറ്റവാളികളും പാര്‍ലമെന്റില്‍ ഇരിക്കുന്ന സാഹചര്യം ഖേദകരമാണ്. പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്കു ലഭിക്കുന്നുണേ്ടാ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.