ഡിആര്‍ഡിഒയില്‍ നിന്നും 700 ശാസ്ത്രജ്ഞര്‍ പുറത്തു പോയി: ആന്റണി

single-img
6 December 2012

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍സില്‍ നിന്നും കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടെ 700 ശാസ്ത്രജ്ഞര്‍ പുറത്തു പോയതായി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി രാജ്യസഭയില്‍ അറിയിച്ചു. ഡിആര്‍ഡിഒ വിട്ടവരില്‍ ഭൂരിഭാഗവും യുവ ശാസ്ത്രജ്ഞരാണ്. 2007നും 2011നും ഇടയില്‍ 637 ശാസ്ത്രജ്ഞര്‍ രാജിവെച്ചു. 2012 ഒക്‌ടോബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 50-ല്‍ കൂടുതല്‍ ശാസ്ത്രജ്ഞര്‍ ജോലി ഉപേക്ഷിച്ചു പോയതായും ആന്റണി വ്യക്തമാക്കി. കൂടുതല്‍ പേരും വ്യക്തിപരമായ കാരണങ്ങളാലാണു ഡിആര്‍ഡിഒ വിട്ടത്. കൂടുതല്‍ ശമ്പളവും ആനൂകൂല്യങ്ങളും അവസരങ്ങളും ലഭിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചതിനാല്‍ രാജിവെച്ചവരും കുറവല്ലെന്നും എ.കെ.ആന്റണി അറിയിച്ചു.