അനൂപ് ജേക്കബിനെതിരായ ഹര്‍ജി തള്ളി

single-img
6 December 2012

മന്ത്രി അനൂപ് ജേക്കബിനെതിരായ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നു കണ്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എസ്. മോഹന്‍ദാസ് തള്ളി. പിറവം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അനൂപ് ജേക്കബ് നല്‍കിയ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിന്റെ പേരിലുള്ള മുഴുവന്‍ വസ്തുവിവരങ്ങളും സമര്‍പ്പിച്ചില്ല എന്നു ചൂണ്ടിക്കാട്ടിയാണു തിരുവനന്തപുരം സ്വദേശിനിയായ മണിമേഖല വിജിലന്‍സ് കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുവിവരം സംബന്ധിച്ച വസ്തുതകള്‍ അനൂപ് മറച്ചുവച്ചെങ്കില്‍ അതിനായി വിജിലന്‍സ് കോടതിയെയല്ല തെരഞ്ഞെടുപ്പ് കമ്മീഷനെയാണു സമീപിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടിയാണു കോടതി ഹര്‍ജി തള്ളിയത്.