ഇസ്രയേലിന്റെ പാര്‍പ്പിടപദ്ധതി: ബ്രിട്ടനും ഫ്രാന്‍സും സ്വീഡനും സ്ഥാനപതിമാരെ വിളിപ്പിച്ചു

single-img
4 December 2012

കിഴക്കന്‍ ജറുസലേ മിലും വെസ്റ്റ്ബാങ്കിലുമായി യഹൂദര്‍ക്കായി 3000 പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനും നികുതിവിഹിതം പലസ്തീനു നല്‍കില്ലെന്നുമുള്ള ഇസ്രയേലിന്റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം. ഐക്യരാഷ്ട്രസഭയില്‍ പലസ്തീനു നിരീക്ഷകരാജ്യപദവി ലഭിച്ചതിനു പിന്നാലെ പ്രകോപനമെന്ന വിധം ഇസ്രയേല്‍ പ്രഖ്യാപിച്ച പാര്‍പ്പിട പദ്ധതിക്കെതിരെ ബ്രിട്ടനും ഫ്രാന്‍സും സ്വീഡനും പരസ്യമായി രംഗത്തുവന്നുകഴി ഞ്ഞു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഈ രാജ്യങ്ങള്‍ തങ്ങളുടെ സ്ഥാനപതിമാരെ സ്വദേശത്തേക്കു തിരിച്ചുവിളിപ്പിച്ചിരിക്കുകയാണ്. പലസ്തീനുമായി സമാധാനം സംസ്ഥാപിതമാക്കുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന ഇസ്രയേലിന്റെ മുന്‍ നിലപാടില്‍ സംശയമുണ്ടാക്കുന്നതാണു പുതിയ നീക്കമെന്നു ബ്രിട്ടന്‍ ചൂണ്ടിക്കാട്ടി. ഇസ്രയേലിന്റെ പുതിയ പാര്‍പ്പിടപദ്ധതി മേഖലയിലെ സമാധാനപ്രതീക്ഷകളെ തകര്‍ക്കുമെന്നു യുഎന്‍ മുന്നറിയിപ്പു നല്‍കി. തീരുമാനം പിന്‍വലിക്കാന്‍ ഇസ്രയേല്‍ തയാറാകണമെന്നു യുഎന്‍ സെക്രട്ടറിജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. പാര്‍പ്പിട പദ്ധതി തീരുമാനം പിന്‍വലിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുമെന്നും അല്ലെങ്കില്‍ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്നും ബ്രിട്ടീ ഷ് വിദേശകാര്യമന്ത്രാലയം പ്രസ്താവന യി ല്‍ അറിയിച്ചു.