കരളും വൃക്കയും പകുത്തുനല്കിയ അമ്മയ്ക്കു നാലു ലക്ഷം: മന്ത്രി കെ.എം. മാണി

single-img
30 November 2012

കരളിന്റെ പകുതി മകനും വൃക്കയിലൊന്നു മകള്‍ക്കും പകുത്തു നല്കാന്‍ തീരുമാനിച്ച മനക്കൊടി ചക്കാലപ്പറമ്പില്‍ ഗിരിജയുടെ കുടുംബത്തിനു കാരുണ്യ ഭാഗ്യക്കുറിയുടെ ചികിത്സാ സഹായപദ്ധതിയില്‍നിന്നു നാലുലക്ഷം ധനമന്ത്രി കെ.എം. മാണി അനുവദിച്ചു. രണ്ടു വൃക്കയിലും രോഗം ബാധിച്ച മകള്‍ സിമിക്കും കരളിനു രോഗം ബാധിച്ച മകന്‍ സിനോജിനുമാണ് അമ്മ തന്റെ അവയവങ്ങള്‍ നല്കാന്‍ തീരുമാനിച്ചത്. ഗിരിജയുടെ ഭര്‍ത്താവ് 15 കൊല്ലംമുമ്പ് മരിച്ചു. തൃശൂര്‍ മദര്‍ ആശുപത്രിയിലെ നഴ്‌സിംഗ് കോളജ് ഹോസ്റ്റലില്‍ ഗിരിജയ്ക്ക് ചെറിയൊരു ജോലിയുണ്ട്.

കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്നുള്ള പരമാവധി ധനസഹായമായ രണ്ടുലക്ഷം ഒരു കുടുംബത്തില്‍ ഒരാള്‍ക്കു മാത്രം നല്കാനേ വ്യവസ്ഥയുള്ളൂ. എന്നാല്‍, ഗിരിജയുടെയും മക്കളുടെയും നിസഹായത കണക്കിലെടുത്താണ് നിയമത്തില്‍ ഇളവുവരുത്തി നാലു ലക്ഷം നല്കാന്‍ തീരുമാനിച്ചതെന്നു ധനമന്ത്രി കെ.എം. മാണി പറഞ്ഞു.