എം.എം. മണിക്കെതിരേ നടപടി തുടങ്ങിയിട്ടേയുള്ളൂ: തിരുവഞ്ചൂര്‍

single-img
26 November 2012

സിപിഎം നേതാവ് എം.എം. മണിക്കെതിരേ സര്‍ക്കാര്‍ നിയമനടപടി എടുത്തു തുടങ്ങിയതേയുള്ളെന്നും അതില്‍ ആരും ആവലാതിപ്പെട്ടിട്ടു കാര്യമില്ലെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മണിക്കു പ്രസംഗിക്കാന്‍ വേദികൊടുത്തതും പ്രസംഗിപ്പിച്ചതും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്. വിവാദമുണ്ടായപ്പോള്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയതും അവര്‍ തന്നെ. സര്‍ക്കാര്‍ നിയമനടപടി തുടങ്ങുംമുമ്പേ അന്വേഷണം നടത്തി സിപിഎം ശിക്ഷ നല്കുകയായിരുന്നു. 13 പേരെ കൊല്ലാന്‍ തീരുമാനിച്ചതില്‍ നാലുപേരെ കൊന്നുവെന്ന് ഒരു നേതാവ് കുമ്പസാരിച്ചാല്‍ അതിനെതിരേ അന്വേഷണം വേണെ്ടന്നാണോ കോടിയേരിയും സിപിഎമ്മും പറയുന്നത്. ഇവിടെ തങ്ങള്‍ എന്തും ചെയ്യും, നിയമം തങ്ങള്‍ക്കു ബാധകമല്ലെന്ന നയം ശരിയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.